അട്ടപ്പാടി ശിശുമരണം: എ.കെ ബാലനെതിരെ ഇടതുബുദ്ധിജീവികളും ദലിത് സംഘടനകളും രംഗത്ത്

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഇടതുബുദ്ധിജീവികളും ദലിത് സംഘടനകളും രംഗത്ത്.  ഇടതുപക്ഷ ചിന്തകന്‍ സുനില്‍ പി. ഇളയിടം ഫേസ്ബുക്കിലൂടെ മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തത്തെി. ജനാധിപത്യത്തെ ഒൗപചാരിക സംവിധാനം മാത്രമായി നവലിബറല്‍ ബൂര്‍ഷ്വാസി പരിമിതപ്പെടുത്തിക്കഴിഞ്ഞു. ആദിവാസി സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രത്തിലും പട്ടിണിമരണത്തിലും ഇടതുപക്ഷത്തിന് ഉത്തരവാദിത്തവും ധാര്‍മിക ബാധ്യതയുമുണ്ട്. നിയമസഭയിലെ ദുസ്സൂചനകള്‍ നിറഞ്ഞ ഫലിതങ്ങളും ചിരികളുമായി അത് മാറിക്കൂടെന്നും സുനില്‍ പി. ഇളയിടം ഓര്‍മിപ്പിച്ചു. ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി തൃശൂരില്‍ ഉദ്ഘാടനം ചെയ്ത ഭൂ അധികാര സംരക്ഷണ സമിതിയും ബാലനെതിരെ രംഗത്തിറങ്ങി.

ആദിവാസികളെ വംശഹത്യയിലേക്ക് വലിച്ചെറിഞ്ഞിട്ട് അവരെ അവഹേളിച്ച മന്ത്രി എ.കെ. ബാലന്‍ രാജിവെക്കണമെന്ന് എം. ഗീതാനന്ദന്‍, സണ്ണി എം. കപിക്കാട്, കെ.എം.സലീംകുമാര്‍, സി.എസ്. മുരളി, ഒ.പി. രവീന്ദ്രന്‍  തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. പട്ടികജാതിയില്‍ ജനിച്ച മന്ത്രി ആദിവാസികളെ കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടത്തെുന്നത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്സണ്‍ സലീന പ്രക്കാനവും പ്രതികരിച്ചു.

സ്ത്രീകള്‍, ആദിവാസി ദലിത് വിഭാഗങ്ങങ്ങള്‍ എന്നിവരെ തുല്യ പൗരരായി കാണാത്ത വരേണ്യപുരുഷാധിപത്യ ധാരണകളുടെ തികട്ടലുകളാണ് സാധാരണ സംഭാഷണങ്ങളില്‍ മാത്രമല്ല, നിയമസഭാപ്രസംഗങ്ങളില്‍ പോലും പ്രതിഫലിക്കുന്നതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ കുറിച്ചിട്ടു. എ.ഐ.സി.സി പഠനവിഭാഗമായ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളും പ്രതിഷേധിച്ചു. സമാനതകളില്ലാത്ത അശ്ളീലസംഭവം തന്നെയാണ് നിയമസഭയില്‍ നടന്നതെന്നും  പ്രതിപക്ഷ നിരയില്‍ നിന്നുപോലും ഒരാളും ശബ്ദമുയര്‍ത്തിയില്ളെന്നും സ്റ്റഡി സര്‍ക്കിളിന്‍െറ സംസ്ഥാന ഭാരവാഹി അനൂപ് വി.ആര്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - ak balan attappady infant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.