സ്പ്രിൻക്ലർ കരാർ: ഹൈകോടതിയിൽനിന്ന് വിമർശനം ഉണ്ടായിട്ടില്ല -എ.കെ ബാലൻ

തിരുവനന്തപുരം: സ്​പ്രിൻക്ലർ കരാറിന്​ കർശന ഉപാധികളോടെ അനുമതി നൽകിയ ഹൈകോടതിയുടെ ഇടക്കാല വിധിയിൽ ഏതെങ്കിലും തരത്തിലുള്ള വിമർശനം സർക്കാറിനെതിരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു. കരാറുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളിൽ വിശദീകരണം തേടുകയാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡാറ്റയുടെ സംരക്ഷണം സർക്കാറിന്‍റെ നിയന്ത്രണത്തിൽ തന്നെയായിരിക്കുമെന്ന് സ്ഥാപിക്കുന്ന വിശദീകരണം സർക്കാർ കോടതിയിൽ നൽകിയിട്ടുണ്ട്. കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെ കോടതി അഭിനന്ദിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഡാറ്റ വിറ്റ് കാശാക്കുന്നുവെന്ന് അനാവശ്യ വിവാദങ്ങൾ മനസ്സുഖത്തിന് വേണ്ടി കുറേ ആളുകൾ പറയുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - ak balan about high court deal sprinkler deal-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.