പതിവ്‌ തെറ്റിക്കാതെ ആന്റണി, ഒറ്റക്കുവന്ന്‌ അനിൽ ആന്റണി

തിരുവനന്തപുരം: പതിവുപോലെ ഭാര്യ എലിസബത്തിനും കെ.പി.സി.സി ആക്‌ടിങ്​ പ്രസിഡന്റ്‌ എം.എം. ഹസനുമൊപ്പമെത്തിയാണ്‌ എ.കെ. ആന്റണി ജഗതി സ്‌കൂളിൽ വോട്ട്‌ ചെയ്‌തത്‌. മുൻമന്ത്രി വി.എസ്‌. ശിവകുമാറും ആന്റണിക്കൊപ്പമുണ്ടായിരുന്നു. എല്ലാത്തവണയും മക്കളായ അനിലും അജിത്തും എ.കെ. ആന്റണിക്കൊപ്പമുണ്ടാകുമെങ്കിലും ഇക്കുറി ആ പതിവ്‌ തെറ്റി. അനിൽ പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥിയായതിനാൽ രാവിലെ ഒറ്റക്കുവന്ന്‌ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലേക്ക്‌ പോയി.

പത്തനംതിട്ടയിലെ ഇടതു സ്ഥാനാർഥിയായ ഡോ. തോമസ്‌ ഐസക്‌ സാൽവേഷൻ ആർമി സ്‌കൂളിൽ വോട്ട്‌ രേഖപ്പെടുത്തി. തൃശൂരിലെ യു.ഡി.എഫ്‌ സ്ഥാനാർഥി കെ. മുരളീധരൻ ജവഹർനഗർ സ്‌കൂളിലും ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ഉള്ളൂർ കൊട്ടാരം സ്‌കൂളിലും കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർഥി കൃഷ്‌ണകുമാർ കാഞ്ഞിരംപാറ സ്‌കൂളിലും തിരുവനന്തപുരത്തെ യു.ഡി.എഫ്‌ സ്ഥാനാർഥി ശശി തരൂർ കോട്ടൺഹിൽ സ്‌കൂളിലും വോട്ട്‌ ചെയ്‌തു.

ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്​ ഡോ. തോമസ്‌ ജെ. നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയും സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസും ആർച്ച്‌ ബിഷപ്​ എമിരറ്റസ്‌ ഡോ. എം. സൂസപാക്യവും കവടിയാർ ജവഹർ നഗർ സ്‌കൂളിലും കെ.പി.സി.സി മുൻ പ്രസിഡന്റ്‌ വി.എം. സുധീരൻ കുന്നുകുഴി യു.പി.എസിലും ആർച്ച്‌ ബിഷപ്​ കർദിനാൾ ക്ലീമിസ്‌ കാതോലിക്ക ബാവ പട്ടം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലും ബി.ജെ.പി നേതാവ്‌ ഒ. രാജഗോപാൽ കവടിയാർ ജവഹർ നഗർ സ്‌കൂളിലും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫിസർ സഞ്‌ജയ്‌ കൗൾ കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിലും വോട്ട്‌ ചെയ്‌തു.

Tags:    
News Summary - ak antony and anil antony cast their votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.