അജീതബീഗം പൊലീസ് ആസ്ഥാന ഡി.ഐ.ജി

തിരുവനന്തപുരം: പൊലീസ്‌ ആസ്ഥാനത്തെ ഡി.ഐ.ജിയായി എസ്‌. അജീതബീഗത്തെ നിയമിച്ചു. 2008 ബാച്ച്‌ ഐ.പി.എസ്‌ ഉദ്യോഗസ്ഥയായ അജീതബീഗം നിലവിൽ ഹൈദരാബാദിൽ സർദാർ വല്ലഭ്ഭായ്‌ പട്ടേൽ നാഷനൽ പൊലീസ്‌ അക്കാദമിയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തിയതിനെ തുടർന്നാണ് നിയമനം.

Tags:    
News Summary - Ajeeta Begum Police Headquarters D.I.G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.