കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യയുടെ ദുബൈ, ഷാർജ സെക്ടറിലെ സർവിസ് എയർഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പിയെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സാമ്പത്തികമായ പ്രായോഗിക വശങ്ങൾ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കരിപ്പൂരിൽനിന്നുള്ള എയർഇന്ത്യയുടെ ദുബൈ, ഷാർജ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് നൽകിയ കത്തിനുള്ള പ്രതികരണത്തിലാണ് മന്ത്രിയുടെ മറുപടി.
യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കാരണമാണ് ഡൽഹിയിലേക്കുള്ള സർവിസ് തുടരാനാകാതെ പോയതെന്നും മന്ത്രി പറഞ്ഞു. വിഭവലഭ്യതക്കും സാമ്പത്തിക ഘടകങ്ങൾക്കും വിധേയമായി ഡൽഹി സർവിസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എയർഇന്ത്യ ഉറപ്പുനൽകിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.