എയര്‍ ഇന്ത്യ ജീവനക്കാരുടെ ഭക്ഷണമോഷണത്തിനെതിരെ പരാതി

മുംബൈ: എയര്‍ ഇന്ത്യ വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ ഭക്ഷണം ‘മോഷ്ടിക്കു’ന്നുവെന്ന് മാനേജ്മെന്‍റിന് പരാതി ലഭിച്ചു. കാലി പാത്രങ്ങളുമായി വിമാനത്തിലത്തെിയ ശേഷം ബുഫെയില്‍നിന്ന് ഭക്ഷണം പാക്ക് ചെയ്തുകൊണ്ടുപോകുന്നുവെന്ന് ലണ്ടനിലെ ഒരു ഹോട്ടല്‍ മാനേജ്മെന്‍റാണ് എയര്‍ ഇന്ത്യയെ ഇ-മെയില്‍ വഴി അറിയിച്ചത്. ‘ബുഫെ എടുത്തുകൊണ്ടുപോകാനുള്ളതല്ല’ എന്ന തലക്കെട്ടോടെ അയച്ച ഇ-മെയിലിനെ എയര്‍ ഇന്ത്യ മാനേജ്മെന്‍റ് ഗൗരവത്തോടെ സമീപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് കത്തയച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടത്തെുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്‍റ് മുന്നറിയിപ്പ് നല്‍കി. 
അതേസമയം, 14 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതുകൊണ്ടാവാം ബുഫെ ടേബിളില്‍നിന്ന് ഇവര്‍ ഭക്ഷണം ശേഖരിക്കുന്നതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

Tags:    
News Summary - air india food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.