Posted On
date_range Updated On
date_range ഫെയര്‍ ലോക്ക് സേവനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: അവസാന നിമിഷം തീരുമാനമാകുന്ന യാത്രകളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍നിന്ന് യാത്രക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നതിന് ഫെയര്‍ ലോക്ക് സേവനത്തിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്.
യാത്രാ തീയതിക്ക് എത്ര നേരത്തേ വേണമെങ്കിലും അപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നത്. ഈ നിരക്ക് അടുത്ത ഏഴു ദിവസത്തേക്ക് മാറ്റമില്ലാതെ തുടരും. ലോക്ക് ചെയ്യാൻ ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ല. ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും അന്താരാഷ്ട്ര ടിക്കറ്റിന് 500 രൂപയുമാണ് നല്‍കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.