എയർ ഇന്ത്യ എക്സ്പ്രസ് സമരം രണ്ടാം ദിവസവും തുടരുന്നു; സർവിസുകൾ റദ്ദാക്കി

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ഇന്നും സർവിസുകൾ റദ്ദാക്കി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് സർവിസുകളാണ് റദ്ദാക്കിയത്.

ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വിസുകളാണ് കണ്ണൂരിൽ നിന്ന് റദ്ദാക്കിയത്. മേയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. ഇന്നലെ വൈകീട്ട് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തക്കുള്ള വിമാനവും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വിസുകളും മുടങ്ങി.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാനസർവിസുകൾ മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ തുടർച്ചയായി ഇന്നും സമരത്തിലാണ് ജീവനക്കാർ. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്. ഇന്നലെ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കിയിരുന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി​യ​ത് അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​കു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളും അ​ര​ങ്ങേ​റി. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​വി​വ​രം പ​ല​യി​ട​ത്തും യാ​ത്ര​ക്കാ​രെ അ​റി​യി​ച്ച​ത്.

മാ​നേ​ജ്മെ​ന്റി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് 200ലേ​റെ ജീ​വ​ന​ക്കാ​രാണ് കൂ​ട്ട​മാ​യി രോ​ഗാ​വ​ധി​യെ​ടു​ത്ത​ത് സമരത്തിന്‍റെ ഭാഗമായത്. ടാ​റ്റ ഗ്രൂ​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത വി​ധം മി​ന്ന​ൽ പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്.

സർവീസ് ത​ട​സ്സ​പ്പെ​ട്ട​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വ​ക്താ​വ് പ​റ​ഞ്ഞു. പ​ണം തി​രി​ച്ചു​ന​ൽ​കു​ക​യോ മ​​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് യാ​ത്ര പു​ന​ക്ര​മീ​ക​രി​ക്കു​ക​യോ ചെ​യ്യു​മെ​ന്നും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്തു. ക​മ്പ​നി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യ​ത്തെ ബാ​ധി​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് എം​പ്ലോ​യീ​സ് യൂ​നി​യ​ൻ ആ​രോ​പി​ച്ചു.

Tags:    
News Summary - Air India Express strike continues for second day; Services are cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.