എയ്​ഡഡ്​ ഹയർ സെക്കൻഡറി ബൈട്രാൻസ്​ഫർ നിയമനം മാനേജർക്ക്​ നേരിട്ട്​ നടത്താം

തി​രു​വ​ന​ന്ത​പു​രം: എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ എ​ച്ച്.​എ​സ്.​എ​സ്.​ടി, എ​ച്ച്.​എ​സ്. ​എ​സ്.​ടി -ജൂ​നി​യ​ർ ത​സ്​​തി​ക​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ബൈ​ട്രാ​ൻ​സ്​​ഫ​ർ വ​ഴി നി​യ​മ​ന ം ന​ട​ത്തു​ന്ന​തി​ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യ​ട​ങ്ങു​ന്ന സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യോ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യോ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ ച​ട്ട​പ്ര​കാ​ര​മാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ സ്​​കൂ​ൾ മാ​നേ​ജ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ സ്​​കൂ​ൾ മാ​നേ​ജ​റോ അ​ദ്ദേ​ഹ​ത്തി​​​െൻറ പ്ര​തി​നി​ധി​യോ ചെ​യ​ർ​മാ​നാ​യും സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​ർ ത​യാ​റാ​ക്കു​ന്ന ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ർ/ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പാ​ന​ലി​ൽ​നി​ന്ന്​ മാ​നേ​ജ​ർ തെ​ര​ഞ്ഞെ​ടു​ക്ക​ന്ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യും അ​ട​ങ്ങു​ന്ന സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ്​ നി​യ​മ​നം ന​ട​ത്തേ​ണ്ട​ത്.

എ​ന്നാ​ൽ, അ​തേ മാ​നേ​ജ്​​മ​​െൻറി​​​െൻറ കീ​ഴി​ലു​ള്ള ഹൈ​സ്​​കൂ​ൾ, ​പ്രൈ​മ​റി ത​ല​ങ്ങ​ളി​ൽ​നി​ന്ന്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്ക്​ ബൈ​ട്രാ​ൻ​സ്​​ഫ​റി​ന്​ അ​ർ​ഹ​ത​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക്, സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി യ​ഥാ​സ​മ​യം ചേ​രാ​ത്ത​തി​നാ​ൽ നി​യ​മ​ന​ത്തി​ന്​ കാ​ല​താ​മ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തു​വ​ഴി അ​ധ്യാ​പ​ക​ർ​ക്ക്​ അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ ബാ​ധി​ക്കു​െ​ന്ന​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Aided HS Bytransfer-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.