പത്തനംതിട്ട: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ പരിശോധനക്കായി രഞ്ജിതയുടെ അമ്മയുടെ രക്ത സാമ്പ്ൾ സ്വീകരിച്ചിരുന്നു. നേരത്തേ സഹോദരന്റെ ഡി.എൻ.എ സാമ്പ്ൾ ഉപയോഗിച്ച് നടത്തിയ പരിശോധന വിഫലമായതോടെയാണ് അമ്മയുടെ സാമ്പ്ൾ സ്വീകരിച്ചത്. ഈ സാമ്പ്ൾ യോജിക്കുകയായിരുന്നു.
ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്കാരവും നാളെ നടക്കും. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകീട്ടോടെ വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാരം.
ബ്രിട്ടനിലെ പോട്‌സ് മൗത്തിലുള്ള ആശുപത്രിയിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്. ദീര്‍ഘകാലം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുമ്പാണ് രഞ്ജിത ലണ്ടനിലേക്ക് ജോലിക്കായി പോയത്. നാട്ടിലെ വീടുപണി പൂര്‍ത്തിയാക്കി തന്റെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രഞ്ജിത. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് രഞ്ജിത നാട്ടിലെത്തിയത്. നാട്ടിലെത്തി ലണ്ടനിലേക്ക് മടങ്ങുംവഴിയാണ് വിമാനം അപകടത്തിൽ പെട്ടത്.വിമാനാപകടത്തിൽ മരിച്ച ഏക മലയാളിയായിരുന്നു രഞ്ജിത.
അഞ്ചുവർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സർക്കാർ ജോലി ലഭിച്ച രഞ്ജിത ദീർഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രണ്ട് മക്കളാണ് ഇവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.