വീട്ടില്‍ കഞ്ചാവ് ചെടികൾ വളര്‍ത്തി; ഏജീസ് ഓഫിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: വാടകവീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫിസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസറായ രാജസ്ഥാന്‍ സ്വദേശി ജതിന്‍ (27) ആണ് പിടിയിലായത്.

തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് വളർത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, ഇന്നലെ രാത്രി ഏഴ് മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ജതിനൊപ്പം ഒരു ബിഹാര്‍ സ്വദേശിയും യു.പി സ്വദേശിയുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, താനാണ് കഞ്ചാവ് ചെടികൾ നട്ടതെന്ന് പറഞ്ഞ് ജതിന്‍ സ്വയം കുറ്റമേറ്റെടുക്കുകയായിരുന്നു. അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്‌സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടെ ഉണ്ടായിരുന്നവർക്ക് പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - AGS office employee arrested for growing cannabis plants at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.