അഴിമതി കേസിൽ കൃഷി ഓഫീസർമാർക്ക് തടവ് ശിക്ഷ

തിരുവനന്തപുരം: അഴിമതി കേസിൽ കൃഷി ഓഫീസർമാർക്ക് തടവ് ശിക്ഷ. വ്യാജ ബില്ലുകൾ തയാറാക്കി പണം തട്ടിയെടുത്ത കേസിൽ കൃഷി ഓഫീസർക്കും കൃഷി അസിസ്റ്റന്റിനുമാണ് തടവ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് പ്രത്യേക കോടതിയാണ് ഇടുക്കി കാന്തള്ളൂർ കൃഷി ഓഫീസറായിരുന്ന പി.പളനി, കൃഷി അസിസ്റ്റന്റായിരുന്ന ഐസക് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ 5000 രൂപ വീതം പിഴയും ഒടുക്കണം.

1992-ൽ കർഷകരുടെ പേരിൽ അപേക്ഷ തയാറാക്കി പമ്പ് സെറ്റ് വാങ്ങി നൽകിയെന്ന് കാണിച്ച് വ്യാജ ബില്ലുകൾ ചമച്ചായിരുന്ന തട്ടിപ്പ്. സർക്കാർ ഫണ്ടിൽ നിന്നും ഇവർ 13500 രൂപ തട്ടിയെടുത്തു. വിജിലൻസ് ഇടുക്കി യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന കെ.വി. ജോസഫ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി യൂനിറ്റ് പോലീസ് ഇൻസ്പെക്ടർമാരായ എ.സി. ജോസഫ് , ജിൽസൺ മാത്യൂ എന്നിവർ അന്വേഷണം നടത്തി.

കേസിൽ ഡി.വൈ.എസ്.പി  പി.ടി.കൃഷ്ണൻകുട്ടിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർ വി.എ സരിത ഹാജരായി.

Tags:    
News Summary - Agriculture officers jailed in corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.