കുട്ടനാട്ടിലെ മടകൾ 10നകം പുനഃസ്ഥാപിക്കും -മന്ത്രി വി.എസ്. സുനിൽകുമാർ

ആലപ്പുഴ: കുട്ടനാട്ടിൽ വീണ മടകൾ ആഗസ്​റ്റ്​ 10നകം പുനഃസ്ഥാപിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. 54 പാടങ്ങളിലെ മടകൾ പുനഃസ്ഥാപിക്കാൻ 20ശതമാനം മുൻകൂർ തുകയായി 56.91 ലക്ഷം  അനുവദിച്ചു. ആകെയുള്ള 71 മടകൾ കെട്ടാൻ നാലുകോടി വേണ്ടിവരും. ദുരിതാശ്വാസ അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.  

വെള്ളപ്പൊക്കത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 150 കോടിയുടെ നഷ്​ടമുണ്ടായെന്നാണ്​ പ്രാഥമിക കണക്ക്​. 30,992 ഹെക്ടറിൽ കൃഷി നശിച്ചതിൽ 27,992ഉം നെല്ലാണ്.  123 മടകളാണ് ഈ ജില്ലകളിൽ തകർന്നത്. മടവീഴാതിരിക്കാൻ സംരക്ഷണം ഉണ്ടാക്കിയ 345 പാടശേഖരങ്ങളിലും കൃഷിനാശമുണ്ടായി. 110 പാടശേഖരങ്ങളെയാണ് മടവീഴ്ച ബാധിച്ചതെന്ന്​ മന്ത്രി പറഞ്ഞു. 

നാശനഷ്​ടം കണക്കാക്കാൻ 31 കേന്ദ്രങ്ങളിലായി നടത്തിയ അദാലത്തുകളിൽ 78,540 അപേക്ഷകളാണ് ലഭിച്ചത്. പ്രകൃതിദുരന്തങ്ങൾക്കിരയാകുന്ന കൃഷിയിടങ്ങൾക്ക് ഹെക്ടറിന് 12,000 രൂപയുടെ നഷ്​ടപരിഹാരം 35,000 ആയി വർധിപ്പിച്ചു. എന്നാൽ, 2,325 ഹെക്ടർ പാടശേഖരങ്ങൾ മാത്രമാണ് ഇൻഷുറൻസ് ഉള്ളത്. 10-20 ദിവസം മാത്രം പ്രായമായ നെല്ലും മടവീഴ്ചയിൽ നശിച്ചു.  ഇൻഷുറൻസ് ഇല്ലാത്തതിനാൽ 4,270 ഹെക്ടറിലെ കൃഷിക്ക് കേന്ദ്രസഹായമായ 13,500 രൂപ മാത്രമേ ലഭിക്കുകയുള്ളൂവെന്നും വി.എസ്​. സുനിൽകുമാർ വ്യക്​തമാക്കി.

Tags:    
News Summary - Agriculture Minister VS SivaKumar kuttanad Package -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.