തൃശൂർ: പ്രളയം സംസ്ഥാനത്തെ കാർഷിക മേഖലക്ക് വരുത്തിയ നഷ്ടത്തിെൻറ മൂല്യമെത്ര? കൃഷി വകുപ്പ് കണക്കനുസരിച്ച് വിള നഷ്ടം മാത്രം 5,000 കോടി രൂപയിൽ അധികമാണ്. ഇതേക്കുറിച്ച് പഠിച്ച കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം കണക്കാക്കിയത് കാർഷിക മേഖലക്ക് ആകെയുണ്ടായ നഷ്ടം 3646.40 കോടി രൂപ എന്നും. കൃഷി വകുപ്പിെൻറ റിപ്പോർട്ട് ലോക ബാങ്കിന് സമർപ്പിച്ചിട്ടുണ്ട്. സർവകലാശാല കേന്ദ്ര നിയന്ത്രണത്തിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനും. ഇതിലെ പൊരുത്തേക്കടിനെക്കുറിച്ച് ആർക്കും പറയാനാവുന്നില്ല.
ജില്ലതോറുമുണ്ടായ നഷ്ടം വിലയിരുത്തിയ കൃഷി വകുപ്പ് വിള നഷ്ടം 5,000 കോടിയിൽ അധികവും അനുബന്ധ നഷ്ടങ്ങൾ അടക്കം19,000 കോടി രൂപയുമെന്ന റിപ്പോർട്ടാണ് ലോക ബാങ്കിന് സമർപ്പിച്ചിട്ടുള്ളതെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒാരോ വിളക്കും നേരിട്ട നഷ്ടത്തിെൻറ കണക്ക് വകുപ്പ് ശേഖരിച്ചിരുന്നു. സുഗന്ധദ്രവ്യ മേഖലക്കുണ്ടായ നഷ്ടം സംബന്ധിച്ച സ്പൈസസ് ബോർഡിെൻറ കണക്കും സർക്കാറിെൻറ കണക്കും തമ്മിലുമുണ്ട്, പൊരുത്തക്കേട്. അതിനിടക്കാണ്, കാർഷിക സർവകലാശാലയുടെ റിപ്പോർട്ട് വന്നത്.
വിളനഷ്ടം, വൃക്ഷനാശം, കാർഷികമേഖലയിലെ കെട്ടിടങ്ങൾ, പമ്പ് സെറ്റുകൾ, കാർഷികോപകരണങ്ങൾ എന്നിവക്കുണ്ടായ ആകെ നഷ്ടമാണ് സർവകലാശാല െഎ.സി.എ.ആറിന് നൽകിയ 3,646 കോടിയിൽ ഉൾപ്പെടുന്നത്. നെല്ലിന് 315.42 കോടിയുടെ നഷ്ടമാണ് സർവകലാശാല കണക്കാക്കുന്നത്. കൃഷി വകുപ്പ് ഇത് 411കോടിയും. വിത്ത് നഴ്സറികളിലുണ്ടായ നഷ്ടം വേറെയും. ഇത്തരത്തിൽ എല്ലാ വിളകളുടെ കണക്കിലും അന്തരമുണ്ട്. കൃഷി വകുപ്പും തദ്ദേശ സ്ഥാപന പ്രതിനിധികളും കർഷകരുമായി ചേർന്നാണ് കണക്കെടുത്തതെന്ന് സർവകലാശാല പറയുേമ്പാഴാണ് കൃഷി വകുപ്പിെൻറ കണക്കുമായി പൊരുത്തക്കേട്.
റിപ്പോർട്ട് വിലയിരുത്തി െഎ.സി.എ.ആർ സാമ്പത്തിക സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. എന്നാൽ, െഎ.സി.എ.ആറിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാറിന് കൃഷി വകുപ്പ് സമർപ്പിച്ച കണക്കുകൾ വ്യത്യസ്തമാണ്. അതേസമയം, കൃഷി വകുപ്പിെൻറ കണക്കെടുപ്പ് സമഗ്രമല്ലെന്നും സർവകലാശാല കണക്കെടുത്തത് ഫീൽഡ് പരിശോധന ഇല്ലാതെയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വിരുദ്ധ റിപ്പോർട്ടുകൾ പ്രളയം ബാധിച്ച കർഷകരെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.