കാർഷിക മേഖലയിൽ രണ്ട് കോടി വരെ വായ്പ

കോഴിക്കോട്: കാർഷിക മേഖലയിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം. 2020–21 മുതൽ 2032–33 വരെ 13 വർഷമാണ് പദ്ധതിയുടെ കാലാവധി. മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെയുളള വായ്പകൾക്ക് ഗവൺമെൻറ് ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. രണ്ട് വർഷം മൊറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി.

കേന്ദ്ര-സംസ്​ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, എൻ.ബി.എഫ്.സികൾ, എൻ.സി.ഡി.സി, കേരള ബാങ്ക് തുടങ്ങിയ ധനകാര്യ സ്​ഥാപനങ്ങൾ മുഖാന്തിരമാണ് വായ്പ നൽകുന്നത്.

ഈ പദ്ധതിയിൽ ശീതീകരണ സംഭരണികൾ, സംഭരണ കേന്ദ്രങ്ങൾ, സംസ്​കരണ ഘടകങ്ങൾ തുടങ്ങി സാമൂഹികാടിസ്​ഥാനത്തിലുളള കാർഷിക ആസ്​തികളും വിളവെടുപ്പാനന്തര അടിസ്​ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് വായ്പ നൽകുന്നത്. വിളവെടുപ്പിന് ശേഷമുളള നഷ്​ടം പരമാവധി കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കും. കാർഷിക അടിസ്​ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി രൂപവത്കരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്​ഥാന സൗകര്യ വികസന നിധി (അഗ്രിക്കൾച്ചർ ഇൻഫ്രാസ്​ട്രക്ച്ചർ ഫണ്ട് –എ.ഐ.എഫ്) വഴി നടപ്പിലാക്കുന്നു.

കേന്ദ്ര സർക്കാർ സഹായത്തോടു കൂടി പ്രവർത്തിക്കുന്ന https://agriinfra.dac.gov.in/ എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകണം. വിവരങ്ങൾക്ക് 916235277042 (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം) , 917010994083 (ഇടുക്കി, എറണാകുളം), 918075480273 (തൃശൂർ, പാലക്കാട്, മലപ്പുറം), 918921785327 (വയനാട്, കോഴിക്കോട്), 918547565214 (കണ്ണൂർ, കാസർകോഡ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - Agriculture loan upto 2 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.