നെടുമ്പാശേരി: മാലദ്വീപ് വഴി സൗദിയിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് ഏജൻസി വഞ്ചിച്ചു.30 ഓളം പേരുടെ യാത്ര മുടങ്ങി. വ്യാഴാഴ്ച ഉച്ചക്ക് ഇൻഡിഗോ വിമാനത്തിൽ പോകാനെത്തിയ കുട്ടികളുൾപ്പെടെയുള്ളവരുടെ യാത്രയാണ് മുടങ്ങിയത്.
സൗദിയിൽ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളാണിവർ. മാലദ്വീപിലെ ക്വാറന്‍റീൻ ചാർജ് ഉൾപ്പെടെ ഒരാളിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയാണ് വാങ്ങിയത്. ടിക്കറ്റോ യാത്രാ രേഖകളോ ഇവർക്ക് നൽകിയിരുന്നില്ല.
വിമാനത്താവളത്തിൽ ഇത് എത്തിച്ചു നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വിമാനത്താവളത്തിൽ ആരുമുണ്ടായിരുന്നില്ല. തുടർന്ന് ഇവർ നെടുമ്പാശേരി സ്‌റ്റേഷനിലെത്തി നൽകിയ പരാതിയിൽ പൊലീസ് ഏജൻസി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ചത്തെ വിമാനത്തിൽ യാത്ര സൗകര്യം ഒരുക്കാമെന്ന് അറിയിച്ചതിനേത്തുടർന്ന് യാത്രക്കാർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.