Posted On
date_range Updated On
date_range അഗസ്ത്യകൂടം സീസൺ ട്രക്കിങ്: ഓൺലൈൻ ബുക്കിങ് തീയതി മാറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാവിലെ 11ന് ആരംഭിക്കാനിരുന്ന അഗസ്ത്യകൂടം സീസൺ ട്രക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് താൽക്കാലികമായി മാറ്റിവെച്ചു.
പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ട്രെക്കിങ്ങുകളിലൊന്നാണ് അഗസ്ത്യകൂടം. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് ട്രെക്കിങ് തീരുമാനിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് - 0471-2360762.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.