ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരായ കടന്നുകയറ്റം -മുഖ്യമന്ത്രി

തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദനന് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഫ േസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ദിവസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിനെതിരെ സംഘപരിവാർ സംഘടനകൾ ഭീഷണിയും സൈബർ ആക്രമണവും നടത്തിയിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പ്രിയനന്ദന് നേരെ ഉണ്ടായിരിക്കുന്നത്. ഇത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രിയനന്ദനനെ ആക്രമിച്ചത് ആർ.എസ്.എസ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞതായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് പറഞ്ഞു. ഇയാളെ ഉടൻ പിടികൂടും. സരോവർ എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് ആക്രമിച്ചതെന്നാണ് സൂചന.

Tags:    
News Summary - Against Freedom Of Speech-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.