Posted On
date_range Updated On
date_range മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി; പിതാവ് അറസ്റ്റിൽ
ഓയൂർ (കൊല്ലം): മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് കാട്ടി പാെലീസിൽ പരാതി നൽകിയ പിതാവ് അറസ്റ്റിൽ. ചെറിയ വെളിനല്ലൂർ റോഡുവിള ദാരുൽ സലാമിൽ നിസാമിനെയാണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന നിസാമിനെക്കാണാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായിരുന്നു മകൻ. മകനെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് നാട്ടിൽ പ്രചരിപ്പിക്കുകയായിരുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് നിസാറാണ് കുട്ടിയെ ടെറസിൽ ഒളിപ്പിച്ചതെന്ന് മനസിലാക്കാനായത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജപരാതി നൽകിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.