ന്യൂഡൽഹി: ഒഡിഷയിൽ 2018 മുതൽ വ്യാജ രേഖകളുമായി അനധികൃതമായി താമസിച്ചുവന്ന അഫ്ഗാൻ പൗരൻ പിടിയിലായി. മുഹമ്മദ് യുസഫ് ഖാൻ അഥവാ യാനാ ഖാനെയാണ് ഭുവനേശ്വർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. 2018 മുതൽ മറ്റൊരു പേരിൽ ഇയാൾ ഇവിടെ താമസിച്ചുവരികയായിരുന്നു.
വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഡിപ്പാർട്ടമെന്‍റിൽ ഇയാൾ നൽകിയ രേഖകളിൽ സംശയം തോന്നിയാണ് വിമാനത്താവളം പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. യാഹാ ഖാൻ, കട്ടക്ക് എന്ന മേൽവിലാസമാണ് ഇയാൾ നൽകിയിട്ടുള്ളത്. ഒന്നാൽ യഥാർത്തിൽ അഫ്ഗാൻ പാസ്പോർട്ടുള്ള ഇയാളുടെ പേര് മുഹമ്മദ് യൂസഫ് എന്നാണെന്ന് അധികൃതർ വ്യക്തമാക്കി.
2018ൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം വ്യാജമായി ആധാർ, പാൻ കാർഡ്, വോട്ടർ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, ഗ്യാസ് കണക്ഷൻ എന്നിവയെല്ലാം കരസ്ഥമാക്കിയിട്ടുണ്ട്. ഈ രേഖകൾ ഉപയോഗിച്ചാണ് ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്തിരുന്നത്.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇന്ത്യയിൽ ബിസിനസ് നടത്തിവരികയാണ് എന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. വ്യാജ പാസ്പോർട്ടും മറ്റ് രേഖകളും നിർമിച്ചുനൽകുന്ന പ്രാദേശിക ഏജൻസികളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.