തിരുവനന്തപുരം: വനിത മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകർക്കെതിരെ കേെസടുത്തതിൽ പ ്രതിഷേധിച്ച് തലസ്ഥാന ജില്ലയിലെ കോടതി നടപടികൾ അഭിഭാഷകർ ബഹിഷ്കരിച്ചു. കോടതി ബഹിഷ്കരിച്ച അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി. ബാർ അസോസിയേഷൻ ഓഫിസിന് മുന്നി ൽനിന്ന് ആരംഭിച്ച പ്രകടനം വഞ്ചിയൂർ കോടതി വളപ്പിനുള്ളിൽ അവസാനിച്ചു. കഴിഞ്ഞദിവസം, വാഹനാപകട കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത വഞ്ചിയൂർ കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനെതിരെ അഭിഭാഷകർ രംഗത്ത് വന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
അഭിഭാഷകർ വനിത മജിസ്ട്രേറ്റിനെ തടഞ്ഞുെവക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. മജിസ്ട്രേറ്റിെൻറ പരാതിയിൽ വഞ്ചിയൂർ പൊലീസ് തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി ജയകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ വെള്ളിയാഴ്ച കോടതികൾ ബഹിഷ്കരിച്ചത്.
ദീപ മോഹെൻറ കോടതി ബഹിഷ്കരിക്കാനായിരുന്നു ആദ്യം തീരുമാനമെങ്കിലും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെയാണ് ജില്ലയിലെ എല്ലാ കോടതികളും ബഹിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്. ഇൗ സംഭവവുമായി ബന്ധപ്പെട്ട് തുടർച്ചയായി മൂന്നാം ദിവസമാണ് ദീപ മോഹെൻറ ചുമതലയുള്ള തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രവർത്തനം സ്തംഭിക്കുന്നത്. ഇൗ കോടതി ശനിയാഴ്ചയും അഭിഭാഷകർ ബഹിഷ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.