അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡ്വ. ടി.എ ഷാജി

അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് അഡ്വക്കറ്റ് ജനറൽ; അഡ്വ. ടി.എ ഷാജി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

കൊച്ചി: രണ്ടാം പിണറായി സർക്കാറിൽ അഡ്വക്കറ്റ് ജനറലായി നിയമിതനായ അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് ഹൈകോടതിയിലെ സീനിയർ പദവിയുള്ള അഭിഭാഷകനാണ്. പി.എ കുഞ്ഞൻ പിള്ള -ഭാരതി അമ്മ ദമ്പതികളുടെ മകനായി 1953 ൽ കോട്ടയത്ത് ജനനം. നിയമ ബിരുദം പൂർത്തിയാക്കിയ ശേഷം 1976 ൽ അഭിഭാഷകൻ ആയി എൻറോൾ ചെയ്തു. മുൻ എം.എൽ.എ അഡ്വ. എം. തോമസിെൻറയും കെ. ജോർജിേൻറയും ജൂനിയറായി കോട്ടയം ബാറിൽ അഭിഭാഷക വൃത്തിയിൽ തുടക്കം.

പിന്നീട് അമ്മാവനും വാഴൂർ എം.എൽ.എയുമായിരുന്ന അഡ്വ. എൻ. രാഘവ കുറുപ്പിെൻറ ജൂനിയറായി 1984ൽ കേരള ഹൈ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടന, ക്രിമിനൽ, സിവിൽ, ലേബർ നിയമ വിദഗ്ധനായ ഗോപാലകൃഷ്ണ കുറുപ്പ് 1999 -2001 കാലയളവിൽ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ആയിരുന്നു. എം.ജി സർവകലാശാല, തിരുവനന്തപുരം നഗര സഭ, കൊച്ചി ദേവസ്വം ബോർഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഹൈകോടതിയിലെ സ്റ്റാൻഡിങ് കൗൺസെൽ ആയിരുന്നു.

2005 ൽ കേരള ഹൈ കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷെൻറയും പിന്നീട് എസ്.എഫ്.ഐയുടേയും മുൻനിര പ്രവർത്തകനായിരുന്നു. കെ.എസ്.വൈ.എഫിെൻറ നേതൃ നിരയിലും ഉണ്ടായിരുന്നു. നിലവിൽ ഒാൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈ കോടതി കമ്മിറ്റി പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ശ്രദ്ധേയമായ ഒട്ടേറെ കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. സി.പി.എം നേതാവും മുൻ എം.എൽ.എയും എം.പിയുമായ സുരേഷ് കുറുപ്പ് സഹോദരനാണ്.

ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനായി നിയമിതനായ അഡ്വ. ടി. എ ഷാജി ഹൈകോടതിയിലെ സീനിയർ പദവിയുള്ള അഭിഭാഷകനാണ്. ദീർഘ കാലം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറായിരുന്ന ടി. കെ അച്യുതെൻറയും മന്ദാകിനിയുടെയും മകനാണ്. മാല്യങ്കര എസ്.എൻ.എം കോളജിലും എറണാകുളം ലോ കോളജിലുമായി വിദ്യാഭ്യാസം. 1986 മുതൽ ഹൈ കോടതിയിലും മറ്റ് കോടതികളിലുമായി പ്രാക്ടീസ് ചെയ്യുന്നു. 2012ലാണ് ഹൈകോടതി സീനിയർ അഭിഭാഷക പദവി നൽകിയത്. ഹൈ കോടതിയിലും വിവിധ വിചാരണ കോടതി കളിലും ക്രിമിനൽ കേസുകൾ നടത്തി പരിചയം. കേരള ബാങ്ക് , റീജണൽ ക്യാൻസർ സെൻ്റർ എന്നിവയുടെ ഹൈ കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ ആണ്.

കേരള ഹൈ കോടതിക്ക് കീഴിലുള്ള ട്രെയിനിങ് ഡയറക്ടറേറ്റിലെ ഫാക്കൽറ്റി അംഗം. ക്രിമിനൽ നിയമത്തിൽ വലിയ അവഗാഹമുണ്ട്. ഒേട്ടറെ പ്രഭാഷണങ്ങളും ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. നിലവിൽ ഒാൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്. പ്രസന്ന ഷാജി ആണ് ഭാര്യ. അമൽ ഷാജി (മെക്കാനിക്കൽ എൻജിനീയർ ), അതുൽ ഷാജി ( അഭിഭാഷകൻ) എന്നിവർ മക്കൾ.

Tags:    
News Summary - advocate general and director general of prosecution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.