സാഹസിക വിനോദ സഞ്ചാര വാഹനം മറിഞ്ഞ് യുവതി മരിച്ചു

അടിമാലി: ബൈക്കില്‍ സാഹസിക റൈഡ്​​ നടത്തുന്നതിനിടെ തെറിച്ചുവീണ്​ യുവതി മരിച്ചു. തൃപ്പൂണിത്തുറ വടക്കേഭാഗം മല് ലശ്ശേരിപറമ്പില്‍ പരേതനായ രാജേന്ദ്ര​​​െൻറ മകള്‍ ചിപ്പി രാജേന്ദ്രനാണ്​ ‍(23) മരിച്ചത്. ശനിയാഴ്​ച രാവിലെ 11ഒാടെ അടി മാലി കൂമ്പന്‍പാറക്ക്​ സമീപം ഹില്‍ടോപ്പ് അഡ്വഞ്ചർ എന്ന ബൈക്ക് റൈഡിങ്​ സ്ഥാപനത്തിലാണ് സംഭവം.

മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളും. കൂമ്പന്‍പാറയില്‍ എത്തിയപ്പോൾ റൈഡിങ് സ്ഥാപനത്തെക്കുറിച്ച്​ അറിഞ്ഞ്​ സുഹൃത്തുമായി ഇവിടെ കയറുകയായിരുന്നു. സാഹസിക റൈഡിൽ ഏർപ്പെട്ടിരിക്കെ ചിപ്പി ബൈക്കില്‍നിന്ന്​ തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ യുവതിയെ ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്​ധ ചികിത്സക്കായി എറണാകുളത്തേക്ക്​ കൊണ്ടുപോകുന്നതിനിടെ മരിച്ചു.

ആലുവ രാജഗിരി ആശുപത്രിയിലെ ജീവനക്കാരിയാണ്. ഒരുമാസം മുമ്പാണ്​ ജോലിയില്‍ ചേര്‍ന്നത്. തൃപ്പൂണിത്തുറ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിഷ രാജേന്ദ്രനാണ് മാതാവ്. സഹോദരൻ: നിജു. മൃതദേഹം പെരുമ്പാവൂരിലെ സ്വാകാര്യ ആശുപത്രി മോര്‍ച്ചറിയിൽ.

Tags:    
News Summary - Adventure vehicle accident- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.