Posted On
date_range Updated On
date_range രമ്യ നിലംതൊട്ടില്ല, ചേലക്കരയുടെ കാറ്റ് ഇടത്തോട്ട് തന്നെ; ഭൂരിപക്ഷം 10,000 കടന്നു
തൃശൂർ: ചേലക്കരയുടെ കാറ്റ് ഇടത്തോട്ടുതന്നെയെന്ന് ഉറപ്പിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. എട്ടു റൗണ്ട് വോട്ടണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനുള്ളത്.
രമ്യ ഹരിദാസിനെ കളത്തിലിറക്കി അട്ടിമറി പ്രതീക്ഷിച്ച യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ചേലക്കര നിന്ന് പുറത്തുവരുന്ന ഫലം.
വോട്ടെണ്ണൽ തുടങ്ങിയത് മുതൽ വ്യക്തമായ മുൻതൂക്കമാണ് യു.ആർ പ്രദീപ് നിലനിർത്തുന്നത്. ചേലക്കരയിലെ ആദ്യമെണ്ണിയ മൂന്ന് പഞ്ചായത്തുകളിലും 2000 വോട്ടിലേറെ ഭൂരിപക്ഷം യു.ആർ.പ്രദീപ് നിലനിർത്തിയിട്ടുണ്ട്.
എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണിയിരിക്കുന്നത്. വരവൂർ, ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണി പൂർത്തിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.