തിരുവനന്തപുരം: ജില്ലാ ഗവ. പ്ലീഡര്‍ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് അഡ്വ. ടി. ഗീനാകുമാരിയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനം. പാലക്കാട് ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ അഡ്വ. പി. അനിലിന് പുനര്‍നിയമനം നല്‍കി.
സര്‍ക്കാര്‍ ഗ്യാരന്റി
ദേശീയ സഫായി കർമചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചു.
ദീര്‍ഘിപ്പിച്ചു നല്‍കും
മികച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കിയ 15 താത്ക്കാലിക ക്ലാര്‍ക്ക് തസ്തികയുടെ കാലാവധി നിബന്ധനകള്‍ക്കു വിധേയമായി ദീര്‍ഘിപ്പിച്ചു. ഈ തസ്തികകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന നിയമിതരായി, നിലവില്‍ തുടരുന്ന ജീവനക്കാരെ തൊട്ടടുത്തുണ്ടാകുന്ന ഒഴിവുകളില്‍ റഗുലറൈസ് ചെയ്യണമെന്ന കര്‍ശന നിബന്ധനയ്ക്കു വിധേയമായാണ് ദീര്‍ഘിപ്പിച്ചു നല്‍കുന്നത്.
മരുന്ന് വാങ്ങുന്നതിന് അനുമതി
2023-24 വര്‍ഷത്തേക്കുള്ള ഇക്വിന്‍ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിന്‍ വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് അനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.