പ്രായപൂർത്തിയായ മക്കൾക്ക് വി​ശ്വാ​സ​പ​ര​മാ​യി സ്വന്തംവഴി തെരഞ്ഞെടുക്കാം -ഹൈകോടതി

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക്ക​ൾ​ക്ക് ആ​ത്മീ​യ മാ​ർ​ഗ​മ​ട​ക്കം സ്വ​ന്തം വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ അ​തൃ​പ്തി ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ര​ജി​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തി​രൂ​പ​ത​യി​ൽ​നി​ന്ന് പു​റ​ത്താ​യ സ​ന്യാ​സി​നി സ​മൂ​ഹം മ​ക്ക​ളെ വി​ശ്വാ​സ​പ​ര​മാ​യി ത​ട​വി​ലാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി ത​ള്ളി​യാ​ണ് നി​രീ​ക്ഷ​ണം.

എ​തി​ർ​ക​ക്ഷി​ക​ൾ ശാ​രീ​രി​ക​മാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക​യോ അ​തി​ന് സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ മാ​ത്ര​മേ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി നി​ല​നി​ൽ​ക്കൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​ര​മ​ല്ല സ​ഭ​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കൂ​ട്ടാ​യ്മ​യി​ൽ മ​ക്ക​ൾ തു​ട​രു​ന്ന​തും വി​ശ്വ​സി​ക്കു​ന്ന​തു​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം.

എ​തി​ർ​ക​ക്ഷി​ക​ളു​ടെ സ​മ്മ​ർ​ദം മൂ​ല​മാ​ണ് സം​ഘ​ത്തോ​ടൊ​പ്പം തു​ട​രു​ന്ന​തെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, മ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് വി​ഷ​മ​മു​ണ്ടാ​കാ​മെ​ങ്കി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​മാ​ണ്. ഒ​രാ​ൾ​ക്ക് ഏ​ത് വി​ശ്വാ​സം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഏ​ത് സം​ഘ​ട​ന​യി​ൽ ചേ​ര​ണ​മെ​ന്നും തീ​രു​മാ​നി​ക്കാ​ൻ പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ട്. മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക്ക​ളെ ഉ​പ​ദേ​ശി​ക്കാ​മെ​ന്ന​ല്ലാ​തെ, അ​വ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ൽ ക​ട​ന്നു​ക​യ​റാ​നാ​കി​ല്ല. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ത​ങ്ങ​ൾ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ഈ ​വി​ശ്വാ​സ​പാ​ത തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് യു​വ​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹേ​ബി​യ​സ് കോ​ർ​പ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ഹ​ര​ജി​ക​ൾ ത​ള്ളി.

Tags:    
News Summary - Adult children can choose their own path - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.