റിയാദിൽ വാഹനാപകടം; അടൂര്‍ സ്വദേശി മരിച്ചു

റിയാദ്: റിയാദ് അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട അടൂര്‍ മിനി ജങ്ഷന് സമീപം പരൂകാര്‍ (സഫ) വീട്ടില്‍ മുഹമ്മദ് ഫാമിയുടെ മകന്‍ ഫയാസ് (29) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് കമ്പനി വാഹനത്തില്‍ താമസസ്ഥലത്തെത്തി ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങുന്നതിനിടെ എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഫയാസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

 

Tags:    
News Summary - adoor natives dead in accident in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.