അടൂര്‍: വാഹനാപകടത്തിൽ സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്റേയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോന്‍(20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ.പി.റോഡില്‍ പറക്കോട് ജങ്ഷനു സമീപം വച്ചായിരുന്നു അപകടം.
കോളജ് ബസിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഏത് വാഹനമാണ് ഇടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. അപകട സമയത്ത് റെനിമോന്‍ പഠിക്കുന്ന കോളജിലെ നാല് ബസുകളാണ് മുമ്പിലും പുറകിലുമായി പോയത് അതില്‍ ഒരു ബസ് തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. തലയിലൂടെ ഒരു ബസിന്റെ ചക്രം കയറിയിറങ്ങിയതായും സംശയിക്കുന്നു.
മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. അടൂര്‍ എസ്.എന്‍.ഐ.ടി.യിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനി മോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.