അദിതിയുടെ മരണം: ബാലാവകാശ കമീഷൻ വിശദീകരണം തേടി

തിരുവനന്തപുരം: കോഴിക്കോട് ഏഴു വയസുകാരി അദിതി മരിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ ഇടപെടുന്നു. പ്രതികൾക്ക് കുറഞ്ഞ ശിക്ഷ ലഭിക്കാൻ ഇടയായ സാഹചര്യം വിശദീകരിക്കണമെന്ന് വ്യക്തമാക്കി പബ്ലിക് പ്രോസിക്യൂട്ടർക്കും അന്വേഷണ ഉദ്യോഗസ്ഥനും കമീഷൻ നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.

പൊള്ളലും മർദനവും ഏറ്റ അദിതി മൂന്നു വർഷം മുമ്പാണ് മരിച്ചത്. പട്ടിണിക്കിട്ടും മർദിച്ചുമായിരുന്നു രണ്ടാനമ്മയുടെ പീഡനം. കേസിൽ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. കൂടാതെ ഞരമ്പിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മർദനം മൂലമാണ് ക്ഷതമുണ്ടായതെന്ന് കോടതിയെ ബോധിപ്പിക്കാനും പ്രോസിക്യൂഷന് സാധിക്കാതെ വന്നു. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമീഷന്‍റെ നടപടി.   

ആയുധം ഉപയോഗിച്ചും അല്ലാതെയുമുള്ള മർദനത്തിനാണ് പ്രതികളായ അതിഥിയുടെ അച്ഛന് മൂന്നു വർഷവും രണ്ടാനമ്മക്ക് രണ്ടുവർഷം തടവും ഒരോ ലക്ഷം രൂപാ വീതം പിഴയും കോടതി വിധിച്ചത്.

 

Tags:    
News Summary - adithi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.