അടിമാലി സംഭവം: കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

തൊടുപുഴ: അടിമാലിയില്‍ പിതാവിന്‍െറ മര്‍ദനമേറ്റ് മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും പിതാവ് ജയിലിലുമായ സാഹചര്യത്തില്‍  മൂന്ന് കുട്ടികളുടെ സംരക്ഷണം ജില്ല ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

അടിമാലി വാളറ പാട്ടയിടുമ്പു കോളനിയില്‍ രവിവിമല ദമ്പതിമാരുടെ മൂന്ന് മക്കളുടെ സംരക്ഷണമാണ് സമിതി ഏറ്റെടുത്തത്. കുട്ടികളെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പട്ടികവര്‍ഗ ക്ഷേമ വകുപ്പും ചേര്‍ന്ന് തൊടുപുഴ മെലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലത്തെിച്ചു.  12 വയസ്സുള്ള മൂത്ത കുട്ടി അധികൃതരത്തെിയപ്പോള്‍ ആദിവാസിക്കുടിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. കുട്ടിയെ കണ്ടത്തൊന്‍ നിര്‍ദേശം നല്‍കിയതായും സംരക്ഷണം ഏറ്റെടുക്കുമെന്നും സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ കോളനിയിലെ കുടിലില്‍നിന്നാണ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഇ.ഡി. വര്‍ഗീസ്, ശിശുക്ഷേമ സമിതി അംഗം സിസ്റ്റര്‍ ബിജി ജോസ്, സിസ്റ്റര്‍ മെല്‍ബി, ആന്‍സി ആന്‍റണി, തുടങ്ങിയവര്‍ ചേര്‍ന്ന് മൂന്നര മുതല്‍ എട്ടുവയസ്സുവരെയുള്ള രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ഏറ്റെടുത്തത്. രവി ശനിയാഴ്ച അറസ്റ്റിലായിരുന്നു. വിമല അപകടനില തരണംചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റ് കുട്ടികളുടെ സംരക്ഷണം സമിതി ഏറ്റെടുത്തത്.

 

Tags:    
News Summary - adimali issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.