എല്ലക്കല്ലിൽ ഉരുൾപൊട്ടി വയോധികയെ കാണാതായി; വീട്​ ഒലിച്ചുപോയി

അടിമാലി: കുഞ്ചിത്തണ്ണി എല്ലക്കല്ലിൽ ഉരുൾപൊട്ടി വീട് ഒലിച്ചുപോയി. വയോധികയെ കാണാതായി. എല്ലക്കൽ ആടിയാനിക്കൽ കുട്ടിയമ്മയെയാണ്​ (70) കാണാതായത്. ചൊവ്വാഴ്ച വൈകീട്ട്​ ഏഴോ​ടെ എല്ലക്കൽ കത്തോലിക്ക പള്ളിയുടെ മേൽഭാഗത്ത് സീസൺ സെവൻ റിസോർട്ടിനോട് ചേർന്നാണ് ഉരുൾപൊട്ടിയത്. കുട്ടിയമ്മയുടെ വീട് അടക്കമാണ് ഒലിച്ചുപോയത്.

ഈസമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ സിബിയും ഭാര്യയും രക്ഷപ്പെട്ടു. റവന്യൂ, പൊലീസ്​, ഫയർഫോഴ്സ്​ ഉൾപ്പെടുന്ന രക്ഷാസംഘം സ്​ഥലത്ത് എത്തിയെങ്കിലും ശക്തമായ മഴയും കുത്തൊഴുക്കുംമൂലം ഉരുൾപൊട്ടിയ ഭാഗത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. ദേവികുളം സബ് കലക്​ടർ അടക്കം ഉന്നത ഉദ്യോഗസ്​ഥർ സ്​ഥലത്തുണ്ട്. ദുരന്തസാധ്യത മുന്നിൽകണ്ട് കുഞ്ചിത്തണ്ണി ഗവ. സ്​കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന്​ പത്ത്​ കുടുംബങ്ങളെ ഇവി​േടക്ക്​ മാറ്റി.

ചൊവ്വാഴ്ച സന്ധ്യയോടെ കുഞ്ചിത്തണ്ണി, ആനച്ചാൽ, ബൈസൺവാലി, എല്ലക്കൽ മേഖലയിൽ മഴ ശക്തമായി.

Tags:    
News Summary - Adimali Ellakkallil Landslide; Old Age Woman Missing -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.