ജൻശതാബ്ദിയിൽ അധിക ചെയർ കാർ കോച്ച്; കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസ് 26ന് സർവിസ് ഭാഗികമായി റദ്ദാക്കും

പാലക്കാട്: തിരക്ക് ഒഴിവാക്കുന്നതിന് തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസിന് 22 മുതൽ 24 വരെ അധിക ചെയർ കാർ കോച്ച് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

പാലക്കാട്: ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസ് (16308) എറണാകുളത്തിനും ആലപ്പുഴക്കും ഇടയിൽ സർവിസ് നടത്തില്ല.

ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് (16307) 26ന് ഉച്ചക്ക് 3.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്നതിനു പകരം വൈകീട്ട് 5.15ന് എറണാകുളത്തുനിന്നാണ് പുറപ്പെടുക.

Tags:    
News Summary - Additional chair car coach for Jan Shatabdi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.