‘വാർത്ത ശ്രദ്ധയിൽപെട്ടു; പക്ഷേ, അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിനോട് അനുമതി തേടിയിട്ടില്ല’ -വിഴിഞ്ഞം വിദേശനിക്ഷേപത്തെ കുറിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വമ്പൻ വിദേശ നിക്ഷേപം സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഓഹരി കൈമാറാനുള്ള നീക്കം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 49 ശതമാനം ഓഹരി കൈമാറാൻ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും ധാരണയിൽ എത്തിയിരുന്നു.

‘ഇത് സംബന്ധിച്ച വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടു. പക്ഷേ, സർക്കാരിനോട് ഇതിനുള്ള അനുമതി തേടിയിട്ടില്ല. കരാറിലെ നിബന്ധന പ്രകാരം, സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ അവർക്ക് ഈ ഓഹരി കൈമാറാൻ പറ്റില്ല. ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ കൂടി അനുമതി വേണം. അങ്ങനെ അനുമതി ആവശ്യപ്പെട്ടുകൊണ്ട് അവർ വന്നിട്ടില്ല’ - മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.

വിഴിഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ശേ​ഷി കൂ​ട്ടാ​ൻ പ​കു​തി ഓ​ഹ​രി യൂ​റോ​പ്യ​ൻ ഷി​പ്പി​ങ്​ ഭീ​മ​നാ​യ മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പി​ങ്​ ക​മ്പ​നി (എം.​എ​സ്.​സി)​ക്കാണ് അദാനി ഗ്രൂപ്പ് വിറ്റത്. 13,000 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് എം.​എ​സ്.​സി നി​ക്ഷേ​പി​ക്കു​ക. അ​ദാ​നി പോ​ർ​ട്​​സി​ന്​ കീ​ഴി​ലു​ള്ള വി​ഴി​ഞ്ഞം പോ​ർ​ട്ട്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​ന്‍റെ (എ.​വി.​പി.​പി.​എ​ൽ) 49 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് സ്വി​റ്റ്​​സ​ർ​ല​ന്റ്​ ആ​സ്ഥാ​ന​മാ​യ എം.​എ​സ്‍.​സി ക​മ്പ​നി​യു​ടെ തു​റ​മു​ഖ ഓ​പ​റേ​റ്റി​ങ് വി​ഭാ​ഗ​മാ​യ ടെ​ർ​മി​ന​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ ലി​മി​റ്റ​ഡ്​ (ടി.​ഐ.​എ​ൽ) വാ​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പ​മാ​ണി​ത്.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​ദാ​നി​ക്കൊ​പ്പം കൈ​കോ​ർ​ക്കാ​ൻ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷി​പ്പി​ങ് ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ എം.​എ​സ്.​സി എ​ത്തു​ന്ന​ത്​ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്​ വ​മ്പ​ൻ നേ​ട്ട​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

എ.​വി.​പി.​പി.​എ​ല്ലി​ന്​ 285 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 27,000 കോ​ടി രൂ​പ) മൂ​ല്യം വി​ല​യി​രു​ത്തി 139.7 കോ​ടി ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 13,270 കോ​ടി രൂ​പ) 49 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ എം.​എ​സ്‍.​സി സ്വ​ന്ത​മാ​ക്കു​ന്ന​തെ​ന്ന് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ അ​ദാ​നി പോ​ർ​ട്സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ തു​റ​മു​ഖ മേ​ഖ​ല​ക്ക്​ ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പ​മാ​ണി​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ടി.​ഐ.​എ​ല്ലി​ന്‍റെ ഉ​പ​സ്ഥാ​പ​ന​മാ​യ മു​ൻ​ഡി ലി​മി​റ്റ​ഡാ​ണ്​ ഓ​ഹ​രി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഇ​പ്പോ​ൾ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 16 ല​ക്ഷം ട്വ​ന്‍റി ഫൂ​ട്ട് ഇ​ക്വ​ല​ന്‍റ്​ യൂ​നി​റ്റ് (ടി.​ഇ.​യു) ആ​ണ് നി​ല​വി​ൽ ക​ണ്ടെ​യ്ന​ർ കൈ​കാ​ര്യ​ശേ​ഷി. 2028 ഡി​സം​ബ​റി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ത് 3.5 മ​ട​ങ്ങ് ഉ​യ​ർ​ന്ന് 57 ല​ക്ഷം ടി.​ഇ.​യു ആ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. വി​ഴി​ഞ്ഞ​ത്ത് കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​റു​ക​ൾ എ​ത്താ​നും പ​ശ്ചാ​ത്ത​ല വി​ക​സ​നം കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കാ​നും എം.​എ​സ്.​സി​യു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ഴി ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ദാ​നി​യും എം.​എ​സ്.​സി​യു​മാ​യു​ള്ള ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ തു​റ​മു​ഖ സ​ഹ​ക​ര​ണ​മാ​ണി​ത്. നി​ല​വി​ൽ ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തെ മൂ​ന്നാം ടെ​ർ​മി​ന​ലി​ലും ത​മി​ഴ്നാ​ട് എ​ന്നൂ​റി​ലും സ​ഹ​ക​ര​ണ​മു​ണ്ട്.

ഈ ​ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണം ഇ​ന്ത്യ​ൻ തു​റ​മു​ഖ അ​ടി​സ്ഥാ​ന​സൗ​ക​ര്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ സ്വ​കാ​ര്യ നി​ക്ഷേ​പ​മാ​കും. ഇ​തോ​ടെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ ട്രാ​ൻ​ഷി​പ്മെ​ന്‍റ്​ ഹ​ബ്ബാ​യി വി​ഴി​ഞ്ഞ​ത്തി​ന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ദൃ​ഢ​മാ​കും. നി​ക്ഷേ​പം നി​യ​മാ​നു​സൃ​ത അ​നു​മ​തി​ക​ൾ​ക്കും നി​യ​ന്ത്ര​ണാ​നു​മ​തി​ക​ൾ​ക്കും വി​ധേ​യ​മാ​ണെ​ന്ന്​ അ​ദാ​നി പോ​ർ​ട്ട്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എം.​എ​സ്.​സി ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ ടി.​ഐ.​എ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ ഓ​പ​റേ​റ്റ​ർ​മാ​രി​ലൊ​ന്നാ​ണ്. അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലു​ക​ളും വ​ർ​ഷം​തോ​റും 70 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ടി.​ഇ.​യു ച​ര​ക്കു​നീ​ക്കശേ​ഷി​യും ടി.​ഐ.​എ​ല്ലി​നു​ണ്ട്.

Tags:    
News Summary - Adani Group hasn't sought govt permission yet - VD Satheesan on Vizhinjam foreign investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.