നടി ഊർമിള ഉണ്ണി ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: കേരളം തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നതിനിടെ, നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബി.ജെ.പിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളയണിയിച്ച് സ്വീകരിച്ചു.

ഊർമിള ഉണ്ണിയുടെ ബി.ജെ.പി പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ നിർമാതാവ് ജി. സുരേഷ് കുമാർ അടക്കമുള്ള ചലച്ചിത്ര പ്രമുഖരും എത്തി. താനൊരു മോദി ഫാനാണെന്നാണ് ബി.ജെ.പി അംഗത്വമെടുത്ത ശേഷം ഊർമിള ഉണ്ണി പ്രതികരിച്ചത്. നേരത്തേ മനസുകൊണ്ട് ബി.ജെ.പിയായിരുന്നു. എന്നാൽ സജീവ പ്രവർത്തകയായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Actress Urmila Unni joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.