കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടി രമ്യാ നമ്പീശനെ വെള്ളിയാഴ ്ച വിസ്തരിക്കും. കേസിെൻറ വിചാരണ നടക്കുന്ന എറണാകുളം അഡീഷനൽ സെഷൻസ് കോടതി മു മ്പാകെയാണ് നടിയെ വിസ്തരിക്കുക. രമ്യാ നമ്പീശൻ അടക്കം അഞ്ച് പേർക്കാണ് വെള്ളിയാഴ്ച ഹാജരാവാൻ സമൻസ് നൽകിയിരിക്കുന്നത്.
എം.എൽ.എ പി.ടി.േതാമസ്, പ്രൊഡ്യൂസർ ആേൻറാ ജോസഫ്, രമ്യാ നമ്പീശെൻറ സഹോദരൻ, നടൻ ലാലിെൻറ സഹായി സുജിത്ത് എന്നിവരാണ് മറ്റുള്ളവർ. വ്യാഴാഴ്ച നടനും സംവിധായകനുമായ ലാൽ അടക്കം മൂന്ന് പേരെ വിസ്തരിച്ചു. ലാൽ, ലാലിെൻറ മാതാവ്, അക്രമത്തിന് ഇരയായ നടിയുടെ സഹോദരൻ എന്നിവരെയാണ് വിസ്തരിച്ചത്.
സമയക്കുറവ് മൂലം ലാലിെൻറ ഭാര്യയെയും മറ്റൊരു സാക്ഷിയെയും വിസ്തരിക്കാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ചത്തെ വിസ്താരം കഴിഞ്ഞാൽ ഇനി ഈമാസം 12 നാവും തുടർ വിസ്താരം.
2017 ഫെബ്രുവരി 17 ന് തൃശൂരിൽനിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്.
LATEST VIDEOS:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.