ഷോപ്പിങ് മാളിൽവെച്ച് യുവാക്കൾ അപമാനിച്ചെന്ന് നടിയുടെ വെളിപ്പെടുത്തൽ

കൊച്ചി: ഷോപ്പിങ് മാളിൽവെച്ച് യുവാക്കൾ അപമാനിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർന്നെന്നും നടി ഇൻസ്​റ്റഗ്രാമിലൂടെ വ്യക്തമാക്കി. പോസ്​റ്റ്​ ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ കളമശ്ശേരി പൊലീസിന് നിർദേശം നല്‍കി. പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വനിത, യുവജന കമീഷനുകൾ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി. മാളിലെത്തി പൊലീസ് ഉദ്യോഗസ്ഥർ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികളെ തിരിച്ചറി​െഞ്ഞന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും കളമശ്ശേരി സി.ഐ അറിയിച്ചു. പ്രതികള്‍ മാളില്‍നിന്ന് പുറത്തേക്ക് കടക്കാന്‍ ഉപയോഗിച്ച വാഹനമടക്കം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രതികളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സമീപ പ്രദേശത്തെ മറ്റ് സി.സി ടി.വി ദൃശ്യങ്ങളും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ. നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തശേഷം അമ്മയില്‍നിന്ന് പൊലീസ് പരാതി എഴുതിവാങ്ങി.






പെട്ടെന്നുണ്ടായ സംഭവത്തിെൻറ ആഘാതത്തിൽ ആ സമയം വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്ന് നടി കുറിപ്പിൽ പറയുന്നു. ''എ​െൻറ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അപ്പോൾ മനസ്സ്​ ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസ്സിലുണ്ട്. ഒരു സ്ത്രീയെന്നനിലയിൽ തന്നെ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിനുശേഷവും തെറ്റായ കണ്ണുകളുമായി അവർ സമീപിച്ചു. പണമടക്കാൻ കൗണ്ടറിൽ നിൽക്കുമ്പോൾ ശല്യവുമായി വീണ്ടുമെത്തിയപ്പോൾ അവഗണിക്കുകയും പറഞ്ഞുവിടാൻ ശ്രമിക്കുകയും ചെയ്തു.'' ഈ സമയം അമ്മ വരുന്നത് കണ്ടാണ് അവർ പിൻവാങ്ങിയതെന്ന്​ നടി ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

വനിത, യുവജന കമീഷനുകൾ കേസെടുത്തു

കൊച്ചി: മാളിൽവെച്ച് നടിയെ അപമാനിച്ച സംഭവത്തിൽ വനിത, യുവജന കമീഷനുകൾ സ്വമേധയാ കേസെടുത്തു. സംഭവം അപലപനീയമാണെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ശനിയാഴ്ച നടിയിൽനിന്ന്​ കമീഷൻ തെളിവെടുക്കും.

ഈ വിഷയത്തിൽ പൊലീസിൽനിന്ന്​ അടിയന്തര റിപ്പോർട്ട് യുവജന കമീഷൻ ആവശ്യപ്പെട്ടു. ദുരനുഭവം തുറന്നുപറയാൻ തയാറായ പെൺകുട്ടിയെ യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം അഭിനന്ദിച്ചു. പെരുമ്പടപ്പിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുൾപ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലം, വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ, കമീഷൻ അംഗം അഡ്വ. ഷിജി ശിവജി എന്നിവർ സന്ദർശിച്ച് തെളിവെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.