നടിയെ ആക്രമിച്ച സംഭവം: പള്‍സര്‍ സുനിയും വിജീഷും  14 ദിവസം റിമാന്‍ഡില്‍

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പൊലീസ് പിടികൂടിയ മുഖ്യ പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നമ്പര്‍ രണ്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെ ഹാജരാക്കുകയായിരുന്നു. ആലുവ മജിസ്ട്രേറ്റ് അവധിയായതിനാല്‍ പകരം ചുമതലയുണ്ടായിരുന്ന കളമശ്ശേരി മജിസ്ട്രേറ്റ് മുമ്പാകെയാണ് ഹാജരാക്കിയത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ടും കസ്റ്റഡി അപേക്ഷയും ഹാജരാക്കാന്‍ വൈകി.
ആലുവ പൊലീസ് ക്ളബില്‍ ഒരു ദിവസത്തെ ചോദ്യംചെയ്യലിന്  ശേഷമാണ് മജിസ്ട്രേറ്റിന്ുമുന്നില്‍ എത്തിച്ചത്. റിമാന്‍ഡിലായ പ്രതികളെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി. എറണാകുളം സി.ജെ.എം കോടതിയില്‍നിന്ന് വ്യാഴാഴ്ചയാണ് ഇരുവരെയും പിടികൂടിയത്. ഇവരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍െറ അപേക്ഷ ശനിയാഴ്ച പരിഗണിക്കും. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനും പ്രതികളെ പൊലീസിന് വേണമെന്നാണ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. നടിയുടെ ചിത്രങ്ങളെടുത്ത ഫോണ്‍ തമ്മനത്തിനും പാലാരിവട്ടത്തിനും ഇടയില്‍ ഉപേക്ഷിച്ചതായി ചോദ്യംചെയ്യലില്‍ പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞതായാണ് അറിയുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെയും കൂട്ടി ഇവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടത്തെിയില്ല. പിന്നീട് ആലുവ പൊലീസ് ക്ളബിലത്തെിച്ച ഇരുവരുടെയും വൈദ്യപരിശോധന ഇവിടെവെച്ച് നടത്തി. 
ഡിവൈ.എസ്.പി കെ.ജി. ബാബുകുമാറിന്‍െറ നേതൃത്വത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഉച്ചക്ക് രണ്ട് കഴിഞ്ഞതോടെ വന്‍ പൊലീസ് സുരക്ഷയോടെയാണ് മജിസ്ട്രേറ്റിനുമുന്നില്‍ എത്തിച്ചത്. മുക്കാല്‍ മണിക്കൂറോളം നീണ്ട നടപടിക്ക് ശേഷമാണ് റിമാന്‍ഡ് ചെയ്തത്. കേസിലെ മറ്റു പ്രതികള്‍ ആലുവ ജില്ല ജയിലിലാണ്. അതിനാല്‍ പ്രധാന പ്രതികളെ ആലുവയിലെ ജയിലിലേക്ക് മാറ്റരുതെന്ന് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. പൊലീസ് ക്ളബിന് മുന്നിലും കോടതി പരിസരത്തും വന്‍ ജനക്കൂട്ടമാണ് പ്രതികളെ കാണാന്‍ കാത്തുനിന്നത്.

Tags:    
News Summary - actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.