കോഴിക്കോട്: നടിക്കെതിരായ ആക്രമണം പ്രധാന പ്രതിയുടെ ആസൂത്രണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് ദീപിക 130ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിയുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പത്തില്‍നിന്നാണ് കുറ്റകൃത്യമുണ്ടായത്. ശരിയായ ദിശയിലാണ് കേസിന്‍െറ അന്വേഷണം പുരോഗമിക്കുന്നത്. പൊലീസിന്‍െറ അന്വേഷണത്തില്‍നിന്ന് മറ്റെന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടെങ്കില്‍ അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കും.
എന്നാല്‍, കുറ്റവാളികളല്ലാത്തവരെക്കുറിച്ച് ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് പരിശോധിക്കണം. ചിലയാളുകളെ കുറ്റവാളികളായി കാണാന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആരുടെ കേസിലായാലും ഇത്തരം സമീപനം സ്വീകരിക്കുന്നത് ശരിയല്ല. ഒരു നടനെ പൊലീസ് ചോദ്യം ചെയ്തെന്നും അദ്ദേഹത്തിന്‍െറ വീട്ടില്‍ പോയെന്നുമുള്ള വാര്‍ത്തകള്‍ നുണയാണ്. സിനിമാലോകവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. കുറ്റവാളിയെന്ന് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ തുറന്നു കാണിക്കാം. കുറ്റവാളികളെ ശരിയായ രീതിയില്‍തന്നെയാണ് പൊലീസ് കണ്ടത്തെിയത്.
പൊലീസ് അന്വേഷണത്തില്‍ സിനിമലോകവും തൃപ്തരാണ്. സംഭവം പുറത്തുപറയാന്‍ ധൈര്യം കണിച്ച സഹോദരിയെ പ്രത്യേകമായി അഭിനന്ദിക്കുന്നു. മുമ്പും ചില നടിമാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി വാര്‍ത്തകള്‍ കേള്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ പുറംലോകമറിയില്ല എന്ന നിഗമനത്തിലാണ് ഇത്തരം അതിക്രമങ്ങള്‍ വീണ്ടും നടക്കുന്നത്. നമ്മുടെ സഹോദരിമാരെ സംരക്ഷിക്കാന്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ക്കശമായ നടപടികളിലൂടെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.