നടിയെ ആക്രമിച്ച കേസ്: യു.ഡി.എഫ് കൺവീനർ ആരുടെ പക്ഷത്താ​ണെന്ന് വ്യക്തമാക്കണം -വി.എൻ വാസവൻ

കോട്ടയം: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ഇടതു സർക്കാർ നടത്തിയ ശ്രമങ്ങളെ അധിക്ഷേപിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശന്റെ പരാമർശങ്ങൾ അപക്വവും അപലപനീയവുമാണെന്ന് ദേവസ്വം മന്ത്രി പി എൻ വാസവൻ. പാമ്പാടി എം.ജി.എം സ്കൂളിലെ ബൂത്തിൽ നിന്നും വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനുമുമ്പും അത്യന്തം സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ യു.ഡി.എഫ് കൺവീനർ നടത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ശക്തമായ തെളിവുകൾ നിരത്തി കേസ് വാദിക്കുകയും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ പോരാട്ടം നടത്തുകയുമാണ് സർക്കാർ ചെയ്തത്.

സർക്കാറിന് വേറൊരു പണിയുമില്ലാത്തതുകൊണ്ടാണ് അത് ചെയ്തതെന്നും ദിലീപിന് നീതി കിട്ടിയെന്നും പറയുന്ന യുഡിഎഫ് കൺവീനർ ആരുടെ പക്ഷത്താണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാണെന്നും മന്ത്രി വാസവൻ പറഞ്ഞു.

Tags:    
News Summary - Actress attack case: UDF convener should clarify whose side he is on - VN Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.