നടിയെ ആക്രമിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പ്രധാന പ്രതികളിലൊരാളായ മണികണ്ഠന്‍ എന്നയാളാണ് പിടിയിലായതെന്നാണ് സൂചന. പാലക്കാട്ടെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. നടിയെ കാറില്‍ പീഡിപ്പിക്കാന്‍ ഉണ്ടായിരുന്നയാളാണ് മണികണ്ഠനെന്ന് നേരത്തേ പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇനി പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ മാത്രമാണ് പിടിയിലാകാനുള്ളത്. ഇവരെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് കരുതുന്നത്. കൊച്ചിയിലെ പൊലീസ് സംഘമാണ്  മണികണ്ഠനെ പിടികൂടിയതെന്ന് സൂചനയുണ്ട്. കൂടുതല്‍ പ്രതികരിക്കാന്‍ പൊലീസ് തയാറായില്ല. 

Tags:    
News Summary - actress attack case; one more arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.