Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: നാലു സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കാന്‍ അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ നാലു സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കാന്‍ വിചാരണ കോടതിയുടെ അനുമതി. ഒരു സാക്ഷിയെ 25-ാം തീയതിയും വിസ്തരിക്കും.
പുതിയ അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഹൈകോടതി അനുമതി നല്‍കിയത്. വിചാരണ കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്.
കേസിന്റെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിു. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഇക്കാര്യത്തില്‍ 25ന് തീരുമാനം പറയാമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.