നടിയെ ആക്രമിച്ച കേസ്​; ഹരജികൾ 26ന്​ പരിഗണിക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്​ അപകീർത്തിപരമായ ചിത്രങ്ങൾ പകർത്തിയ കേസിലെ ഹരജികൾ പരിഗണിക്കുന്നത്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി ഇൗമാസം 26ലേക്ക്​ മാറ്റി.

വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണം, വനിത ജഡ്ജിയെ നിയോഗിക്കണം, സ്പെഷൽ പ്രോസിക്യൂട്ടർക്ക്​ പുറമെ ഇരയായ നടിയെ പ്രതിനിധീകരിക്കാൻ സ്വകാര്യ അഭിഭാഷകനെ അനുവദിക്കണമെന്ന ഹരജികളാവും അന്ന്​ പരിഗണിക്കുക.

ഇതിനൊപ്പം കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യഹരജികളും വിടുതൽ ഹരജികളും 26നുതന്നെ പരിഗണിക്കും. 26ന്​ ഹരജികൾ തീർപ്പാക്കിയാൽ കേസി​​​െൻറ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കും. 2017 ഫെബ്രുവരി 17ന്​ രാത്രിയാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. നടൻ ദിലീപ്​ അടക്കം കേസിൽ ആകെ 12 പ്രതികളാണ്​ ഉള്ളത്​. 

Tags:    
News Summary - Actress Attack Case: Case Postponed May 26th -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.