Posted On
date_range Updated On
date_range നടി ആക്രമിക്കപ്പെട്ട കേസ്: അഡ്വ. എ. സുരേശൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ. സുരേശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും ബന്ധുക്കളും അപേക്ഷ നൽകിയതിനെ തുടർന്നാണ് സർക്കാർ നടപടി. സൗമ്യ കേസിലും സുരേശൻതന്നെയായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. കേസ് കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ് തുടക്കത്തിൽതന്നെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.