Posted On
date_range Updated On
date_range മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ സിനിമാതാരം മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മാമുക്കോയ കുഴഞ്ഞു വീണത്. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മിനിട്ടുകൾക്കുള്ളിൽ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചു. ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും വണ്ടൂരിലെ ആശുപത്രിയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.