വിദ്യാധിരാജ ട്രസ്റ്റിനും എച്ച്.ആർ.ഡി.എസിനും എതിരെ നടപടി സ്വീകരിക്കും- മന്ത്രി

കോഴിക്കോട് : സർക്കാരിതര സംഘടനകളായ വിദ്യാധിരാജ വിദ്യാ സമാജം ട്രസ്റ്റിനും എച്ച്.ആർ.ഡി.എസിനും( ഹൈറേഞ്ച് റൂറൽ വികസന സൊസൈറ്റി) എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ഇവർക്കെതിരെ ഉയർന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി കൈകൊള്ളുന്നതിന് അട്ടപ്പാടി നോഡൽ ഓഫിസറായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പാലക്കാട് കലക്ടർ ഉത്തരവിട്ടുവെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ എച്ച്.ആർ.ഡി.എസ് വീട് നിർമിച്ച് നൽകിയത് പട്ടികവർഗവകുപ്പിന്റെ അനുമതിയോടെയല്ല. സർക്കാർ അനുമതിയില്ലാതെ അട്ടപ്പാടിയിൽ സർക്കിതര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ നിർത്തിവക്കാനും നിയമ നടപടി സ്വീകരിക്കാനും പട്ടികവർഗ വകുപ്പ് ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.



 


അട്ടപ്പാടിയിൽ പുറമെ നിന്നുള്ള വ്യക്തികൾ, സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിബന്ധനങ്ങൾ നിഷ്കർഷിച്ചാണ് ഒറ്റപ്പാലം സബ് കലക്ടർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.

പട്ടികവർഗവകുപ്പ് ഭവനനിർമാണം സർക്കാരേതിര സംഘടകളെ ഏൽപ്പിച്ചിട്ടില്ല. അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസ് ആദിവാസി മേഖലയിൽ ഭവനനിർമാണം നടത്തിയതിൽ വകുപ്പിന് ബന്ധമൊന്നുമില്ല. എച്ച്. ആർ.ഡി.എസ് അട്ടപ്പാടിയിൽ ഭവനരഹിതരായ ഗോത്രവർഗക്കാർക്ക് വാസയോഗ്യമല്ലാത്ത വീട് നൽകി കബളിപ്പിച്ചെന്നും അവരുടെ ഭൂമി അനധികൃതമായി കൈയേറിയെന്നും പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കുമെന്നും മറുപടി നൽകി.

സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാലുണ്ടായ പിന്നോക്കാവസ്ഥ അവസരമാക്കി ദുരദ്ദേശത്തോടെ പ്രവർത്തിക്കുന്ന സംഘടനകളെ ചെറുക്കുന്നതിനും പട്ടികവർഗക്കാരെ സാർക്കാർ സംവിധാനത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വിവധ പ്രവർത്തനങ്ങൾ തുടങ്ങി. പട്ടികവർഗ പ്രദേശങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം, അടിസ്ഥാന സൗക്ര്യ വികസനം തുടങ്ങി സമസ്തമേഖലകളിലും പട്ടികവർഗവകുപ്പും മറ്റ് സർക്കാർ വകുപ്പുകളും കാര്യക്ഷമമായി ഇടപെടുന്നുണ്ടന്നും മന്ത്രി തോട്ടത്തിൽ രവീന്ദ്രൻ, ടി.പി രാമകൃഷ്ണൻ, പി.പി സുമോദ് എന്നിവർക്ക് മറുപടി ൽകി.


 


അട്ടപ്പാടിയിലെ വട്ടലക്കി ആദിവാസി ഊരിന് സമീപം മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ രക്ഷാധികാരിയായ വിദ്യാധിരാജ വിദ്യാ സമാജം ട്രസ്റ്റ് 55 ഏക്കർ ഭൂമി തട്ടിയെടുത്തുവെന്നാണ് ആദിവാസികൾ പരാതി നൽകിയത്. പാരമ്പര്യമായി ആദിവാസികളുടേതായ ഇന്നും ആദിവാസികൾ പശുവിനെ മേയ്ക്കുന്ന ഭൂമിയാണ് ട്രസ്റ്റിന്റെ പേരിൽ പ്രമാണരേഖയുണ്ടാക്കി തട്ടിയെടുത്തത്. ഈ ഭൂമി എച്ച്.ആർ.ഡി.എസിന് ഒഷധകൃഷിക്ക് പാട്ടതിന് കൈമാറിയതോടെയാണ് ആദിവാസികൾ ഭൂമി അന്യാധിനപ്പെട്ട വിവരം അറിഞ്ഞത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയത്. പട്ടികജാതി ഗോത്ര കമ്മീഷനും അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Action will be taken against Vidyadhiraja Trust and HRDS - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.