തിരുവനന്തപുരം: പൊലീസ് മർദനത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സർക്കാറിന് ദോഷമുണ്ടാക്കുന്ന, സേനയ്‌ക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്. അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൊലീസ് മർദനം ഇടതുപക്ഷ നയമല്ല. പൊലീസിന് ശിക്ഷിക്കാനുള്ള അനുവാദം ഇല്ല. അത് കോടതികൾക്കുള്ളതാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2017ൽ തന്നെ മർദിച്ച നേമം പൊലീസ് ഉദ്യോഗസ്ഥനെ മന്ത്രി വി. ശിവൻകുട്ടി സംരക്ഷിച്ചുവെന്ന യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീറിന്റെ ആരോപണം മറുപടി അർഹിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതിനോടും മന്ത്രി പ്രതികരിച്ചു. യഥാർഥ ഭക്‌തർ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യാജ ഭക്തി അഭിനയിക്കുന്നവർ സംഗമത്തിൽ പങ്കെടുക്കില്ല. സുരേഷ് ഗോപി പങ്കെടുത്തില്ലെന്നു കരുതി അയ്യപ്പ സംഗമത്തിന് ഒന്നും സംഭവിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.