ഭക്ഷ്യധാന്യവിതരണം തടസപ്പെട്ടാൽ നടപടി- ഭക്ഷ്യ കമീഷൻ

കോഴിക്കോട് :ഭക്ഷ്യധാന്യവിതരണം തടസപ്പെട്ടാൽ നടപടിയെന്ന് സംസ്ഥാന ഭക്ഷ്യ കമീഷൻ. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമീഷന്റെ ചുമതലയാണ്.

അതിനാൽ റേഷൻ കാർഡുടമകൾക്ക് അർഹതയുള്ള ഭക്ഷ്യധാന്യ വിഹിതം ലഭ്യമാകുന്നതിന് തടസമായി നിൽക്കുന്ന ഏതൊരു പ്രവർത്തിയും കമീഷൻ വളരെ ഗൗരവത്തോടെ വീക്ഷിക്കുകയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ജനുവരി 27 മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നുവെന്ന പത്രവാർത്ത കമീഷന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന ഭക്ഷ്യ കമീഷന്റെ അറിയിപ്പ് നല്കിയത്. 

Tags:    
News Summary - Action in case of disruption of food grain supply- Food Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.