രജിസ്റ്ററുകൾ സൂക്ഷിക്കാത്ത വില്ലേജ് ഓഫീസർക്കെതിരെ നടപടി

തിരുവനന്തപുരം : പൊതുജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ സൂക്ഷിക്കാത്ത വില്ലേജ് ഓഫീസർക്കെതിരെ നടപടി. തൃശൂർ മാടക്കത്തറ വില്ലേജ് ഓഫീസർക്കെതിരെയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. വിജിലൻസ് നടത്തിയ പരിശോധനയിൽ പൊതുജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ വില്ലേജ് ഓഫീസിൽ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവന സംബന്ധിച്ച രജിസ്റ്റർ പരിശോധിച്ചപ്പോൾ അപേക്ഷകൾ ലഭിച്ച തീയതി രേഖപ്പെടുത്തിയിട്ടില്ല. വില്ലേജ് ഓഫീസറുടെ പക്കൽ നിരവധി അപേക്ഷകൾ നടപടി സ്വീകരിക്കാതെ കണ്ടെത്തിയെന്നും വിജിലൻസ് റിപ്പോർട്ട് ചെയ്തു.

വില്ലേജ് ഓഫിസിൽ വിജിലൻസിന്റെ വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയ ബോർഡും പ്രദർശിപ്പിച്ചിട്ടില്ല. അപാകതകൾക്ക് ഉത്തരവാദിയായി വില്ലേജ് ഓഫീസർ ഷാജി പോളിൽ നിന്നും വിശദീകരണം വാങ്ങി വകുപ്പുതല നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർ ശിപാർശ നൽകി. കലക്ടർ നൽകിയ റിപ്പോർട്ടിലും വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ വീഴ്ച ഉണ്ടായിയെന്ന് ചൂണ്ടിക്കാട്ടി.

എന്നാൽ, വളരെയധികം തിരക്കുള്ള ഓഫീസാണ് മാടത്തറയിലേതെന്നും അപേക്ഷ രജിസ്റ്റർ മുൻകാലങ്ങൾ മുതലേ സൂക്ഷിച്ചു വന്നിരുന്നില്ലെന്നും മതിയായി ജീവനക്കാരുടെ അഭാവമാണ് അപേക്ഷ ലഭിക്കുന്ന തീയതി ചേർക്കാൻ സാധിക്കാതെ പോയതെന്നും വില്ലേജ് ഓഫീസർ മറുപടി നൽകി.

വിവിധ കാലങ്ങളിൽ മേലുദ്യോഗസ്ഥർ ഈ വില്ലേജ് ഓഫീസിൽ പരിശോധന നടത്തിയ വേളയിൽ രജിസ്റ്ററുകൾ സൂക്ഷിക്കാൻ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതോടെ വില്ലേജ് ഓഫീസറുടെ വാദങ്ങൾ അവാസ്തവുമാണെന്ന് വ്യക്തമായി.

വില്ലേജ് മാനുവൽ പ്രകാരം വില്ലേജ് ഓഫീസൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ മതിയാവണ്ണം സൂക്ഷിക്കാത്തത് ഓഫീസറുടെ വീഴ്ചയാണെന്ന് അതിനാൽ കണ്ടെത്തി. അതിനാൽ അദ്ദേഹത്തിന്റെ ഒരു വാർഷിക വേദന വാർദ്ധനവ് തടഞ്ഞ് നടപടി സ്വീകരിക്കനാണ് ഉത്തരവ്.

Tags:    
News Summary - Action against village officer for not maintaining registers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.