കോവിഡ്​ ടെസ്റ്റിന്​ അമിത നിരക്ക്​: ലാബിന്​ പിഴയിട്ടു

മഞ്ചേരി: ആർ.ടി.പി.സി.ആർ ടെസ്​റ്റിന്​ സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ഈടാക്കിയ മഞ്ചേരിയിലെ സ്വകാര്യ ലാബിന് 5000 രൂപ പിഴയിട്ടു. ലീഗൽ മെട്രോളജി വകുപ്പ്, ജി.എസ്.ടി വകുപ്പ്, ഡ്രഗ്സ് കൺട്രോളർ വിഭാഗം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ജില്ലയിലെ വിവിധ ആശുപത്രികൾ, മെഡിക്കൽ സ്​റ്റോറുകൾ, ലബോറട്ടറികൾ, മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയിലും പരിശോധന നടത്തി. നാല് കേസുകൾ എടുത്തു.

പാക്കിങ് ലൈസൻസില്ലാതെ പി.പി.ഇ കിറ്റ് പാക്ക് ചെയ്തു വിൽപന നടത്തിയ അരീക്കോ​െട്ട സ്ഥാപനത്തിനും 5000 രൂപ പിഴയിട്ടു. നിർമാതാവി​െൻറ മേൽവിലാസം, നിർമാണ തീയതി എന്നിവ രേഖപ്പെടുത്താതെ പി.പി.ഇ കിറ്റ് നിർമിച്ച സ്ഥാപനത്തിനെതിരെയും ഇത് വിൽപനക്ക് വാങ്ങിയ സ്വകാര്യ ആശുപത്രിക്കെതിരെയും വില, തീയതി, കസ്​റ്റമർ കെയർ നമ്പർ എന്നിവ രേഖപ്പെടുത്താതെ മെഡിക്കൽ ഉപകരണങ്ങൾ വിൽപനക്ക് വെച്ച കോട്ടക്കലിലെ സർജിക്കൽ സ്ഥാപനത്തിനെതിരെയും കേസെടുത്തു.

പിഴ അടയ്ക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി ആരംഭിച്ചതായി പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സുജ എസ്. മണി, ഇൻസ്പെക്ടിങ് അസിസ്​റ്റൻറ്​ കെ.പി. മോഹനൻ, സി.പി. ചന്ദ്രൻ, ഡ്രഗ് ഇൻസ്പെക്​ടർമാരായ ഡോ. എം.സി. നിഷിത്ത്, ആർ. അരുൺ കുമാർ, ജി.എസ്.ടി ഓഫിസർ സജീഷ്, ജില്ല ലാബ് ടെക്നീഷ്യൻ പ്രമോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 

Tags:    
News Summary - Action Against Private Labs For Charging Excess For Covid Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.