Posted On
date_range Updated On
date_range നിയന്ത്രണം ലംഘിച്ചാൽ ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കും എതിരെ നടപടി -മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിെൻറ രണ്ടാം ഘട്ടം ഹോട്ടലുകളിലും പബ്ബുകളിലുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഇക്കാര്യത്തിൽ കേരളവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കും എതിരെ നടപടി സ്വീകരിക്കും. സാമൂഹിക അകലം പാലിക്കണം. ഹോട്ടലുകളിലെ എ.സി മുറികളിൽ അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്.
ഹോട്ടൽ നടത്തിപ്പുകാരാണ് ഇത് ശ്രദ്ധിക്കേണ്ടത് -മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. കോവിഡ് മുൻകരുതലുകൾ പാലിക്കണം. പ്രായമായവരുടെ കാര്യത്തിൽ ശ്രദ്ധപുലർത്തണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.